രാജസ്ഥാന്‍: ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നു ബിജെപി മന്ത്രി. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനിയുടോതാണ് പശുവിനെ കുറിച്ചുള്ള സവിശേഷ കണ്ടെത്തല്‍. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് പുതിയ വാദഗതിയുമായി മന്ത്രി രംഗത്തെത്തിയത്.ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണു പശു. പശുവിന്റെ ശാസ്ത്രീയ പ്രാധാന്യം മനസിലാക്കേണ്ടതുണ്ട്. അത് എല്ലാവര്‍ക്കുമിടയിലും പ്രചരിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയുമാണ് അദ്ദേഹം പറഞ്ഞു.ഗ്രീന്‍ ഗൗസ് വാതകങ്ങള്‍ വലിയ തോതില്‍ പുറന്തള്ളുന്ന മൃഗങ്ങളില്‍ പശുവും ഉള്‍പ്പെടുമെന്ന് 2006ലെ റിപ്പോര്‍ട്ടില്‍ യുഎന്‍ സംഘടനയായ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തിയിരുന്നു.ഇതിനു വിപരീതമായാണു പുതിയ കണ്ടെത്തലുമായി മന്ത്രി എത്തിയത്.