ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കും; പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്;കേരളം മുഴുവന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ്

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കത്തിന്റെ ഭാഗമായി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും .കെഎസ്ഇബി ശൃംഖലയ്ക്ക് സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി ചെലവഴിക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുമെന്നും അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. കിന്‍ഫ്രയ്ക്ക് 111 കോടി രൂപയാണ് വിലയിരുത്തിയത്.

© 2025 Live Kerala News. All Rights Reserved.