ആരോഗ്യമേഖലയ്ക്ക് 2000 കോടി;ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ;സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന. ആരോഗ്യമേഖലയ്ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. 1350 ഡോക്ടര്‍മാരും 1110 സ്റ്റാഫ് നഴ്‌സും അടക്കം 5250 പേരെ നിയമിക്കും. ഇതില്‍ മൂന്നിലൊന്ന് നിയമനവും 2017-18 സാമ്പത്തിക വര്‍ഷത്തില്‍.ആരോഗ്യ ഡാറ്റാ ബാങ്ക് രൂപീകരിക്കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. പ്രഷര്‍, പ്രമേഹം , കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി സൗജന്യമായി മരുന്ന് ലഭ്യമാക്കും.അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വന്നേക്കാം. അതിനാല്‍ ഇത്തരം രോഗികള്‍ക്ക് 10 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും. ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം 500 രുപ വര്‍ധിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.