സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും;പട്ടികജാതി വിഭാഗത്തിന് 2600 കോടി; പട്ടികവര്‍ഗത്തിന് 750 കോടി; ശുചിത്വത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രഥമ പരിഗണന

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുന്നു.നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.ആദ്യത്തെ ബജറ്റില്‍ ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവ കാര്‍ഷിക പദ്ധതികള്‍ക്കും പ്രഥമ പരിഗണന. ശുചിത്വമിഷന് 127 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കും വേണ്ടത്ര പ്രാധാന്യം.സെപ്റ്റിക് ടാങ്ക് ശുചീകരണം യന്ത്രവല്‍ക്കരിക്കാന്‍ 10 കോടി വിലയിരുത്തിയപ്പോള്‍ നാല് ശാസ്ത്രീയ ലാന്റ് ഫില്ലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടിയും ആധുനിക അറവ് ശാലകള്‍ക്ക് 100 കോടിയും ബജറ്റില്‍ വകയിരുത്തി. ചെറുകിട ജലസേചനത്തിന് 108 കോടിയും മണ്ണു, ജല സംരക്ഷണത്തിന് 150 കോടി വിലയിരുത്തിയിട്ടുണ്ട്.

ബജറ്റ് അവതരണത്തില്‍ നിന്ന്

* സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും
* 60 വയസ് പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി
* ക്ഷേമപെന്‍ഷന്‍കാരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇല്ലാതാകും
*അംഗനവാടികള്‍ക്ക് 248 കോടി
*ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം സംവരണം.
*പട്ടികജാതി വിഭാഗത്തിന് 2600 കോടി;
*പട്ടികവര്‍ഗത്തിന് 750 കോടി
*തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9248 കോടി
*നെല്ല് സംഭരണത്തിന് 700 കോടി
* 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും

നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്ക് വന്‍ ബുദ്ധിമുട്ടുണ്ടായെന്നും ബാങ്കുകളില്‍ പണമുണ്ടെങ്കിലൂം വായ്പയെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.