സംസ്ഥാന ബജറ്റ് നാളെ;സ്ത്രീ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി;പ്രതീക്ഷയില്‍ ജനം

തിരുവനന്തപുരം:സംസ്ഥാനത്തെ 68ാം ബജറ്റ് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് നാളെ രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കും.സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ആദ്യ ജെന്‍ഡര്‍ ബജറ്റാകം ഇത്തവണത്തേതെന്ന് തോമസ് ഐസക്. അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ തോതില്‍ ഫണ്ടില്‍ പണം നീക്കി വെക്കുന്നതിനോപ്പം വന്‍കിട പദ്ധിതികളുടെ പ്രഖ്യാപ്പനവും ബഡ്ജറ്റില്‍ ഉണ്ടായേക്കും. നോട്ട് അസാധുവാക്കാല്‍ എങ്ങനെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്നും ബജറ്റ് അവരണത്തിലൂടെ വ്യക്തമാകും.ജിഎസ്ടി വരുന്നതിനാല്‍ ഇത്തവണ ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകാനിടയില്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റാണ് ധനമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കുക. അതുകൊണ്ട് തന്നെ ജനം പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന ബജറ്റ് കൂടിയാണ് ഇത്. എന്ത് വില നല്‍കിയും സര്‍ക്കാരിന്റെ ചെലവുയര്‍ത്തി പ്രതിരോധം സൃഷ്ടിക്കാനാണ് പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജും ബജറ്റില്‍ ഉണ്ടാകും. കിഫ്ബിയിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചില്ലെന്ന് ധനമന്ത്രി സമ്മതിക്കുന്നുണ്ട്. ജിഎസ്ടിയിലൂടെ ഇത് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തയാറാക്കിയ ബജറ്റ് പ്രസംഗം ഇന്നു രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്നു പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക്. ധനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു രണ്ടു മാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണു ബജറ്റ് രൂപപ്പെടുന്നത്. പ്രഖ്യാപിക്കുന്നതുവരെ ചോരാതെ സൂക്ഷിക്കുന്നു എന്നതു തന്നെയാണു ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

© 2025 Live Kerala News. All Rights Reserved.