വിധികേട്ട് പൊട്ടിക്കരഞ്ഞ് ശശികല; തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് പനീര്‍ശെല്‍വം; പനീര്‍ശെല്‍വം ക്യാമ്പിലും ദീപയുടെ വീട്ടിലും ആഹ് ളാദം;റിസോർട്ടിൽ വൻ പൊലീസ് സംഘം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ സുപ്രീം കോടതി വിധി കേള്‍ക്കാന്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ടായിരുന്ന ശശികല വിധികേട്ട് പൊട്ടിക്കരഞ്ഞു. നാല് വര്‍ഷം തടവ് ശിക്ഷയും 10 കോടി രൂപയുമാണ് സുപ്രീം കോടതി വിധിച്ചത്.ബാംഗ്ലൂര്‍ വിചാരണക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതി കുറ്റക്കാരിയെന്ന് കണ്ടതോടെ തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം ക്യാമ്പ് പടക്കം പൊട്ടിച്ച്   ആഹ് ളാദിക്കുന്നു. വിധി പനീര്‍ശെല്‍വത്തിന്റെയും ദീപയുടെയും ക്യാമ്പില്‍ വന്‍   ആഹ് ളാദമാണ് ഉയര്‍ത്തിയത്. പടക്കം പൊട്ടിച്ചും പാട്ടുപാടിയുമായിരുന്നു അവര്‍  ആഹ് ളാദം പ്രകടിപ്പിച്ചത്. ശശികലയുടെ മറ്റൊരു എതിരാളിയായ ദീപയുടെ വീട്ടില്‍ അണികളും പാര്‍ട്ടി അനുയായികളും പാട്ടുപാടിയും നൃത്തം വെച്ചുമാണ്  ആഹ് ളാദം പ്രകടിപ്പിച്ചത്. വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞപ്പോള്‍ ശശികല ശിക്ഷിക്കപ്പെട്ടു തമിഴ്‌നാടു രക്ഷപ്പെട്ടു എന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആദ്യ പ്രതികരണം. 10.30 യോടെയാണ് രണ്ടംഗ ബഞ്ച് വിധി പുറപ്പെടുവിച്ചത്. കേസില്‍ പ്രതിയായിരുന്ന ജയലളിതയുടെ സ്വത്തിലെ ബിനാമി ശശികല ആയിരുന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും ഇക്കാര്യത്തില്‍ വിചാരണകോടതിയുടെ വിധി എന്തായിരുന്നോ അത് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. വിധിക്ക് തൊട്ടു പിന്നാലെ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് വന്‍ പോലീസ് സന്നാഹം എത്തിച്ചേരുകയും ചെയ്തു.റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ ബഹളം കൂട്ടുകയും ചെയ്തു. നേരത്തേ പോയസ് ഗാര്‍ഡനും വലിയ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.