തന്റെ ആരോഗ്യം മോശം; ടേബിള്‍ ഫാന്‍, കിടക്ക , കട്ടില്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം അടക്കമുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ശശികല വീണ്ടും ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍

ബാംഗ്ലൂര്‍:അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും രംഗത്ത്. തന്റെ ആരോഗ്യം മോശമാണെന്നും ടേബിള്‍ ഫാനും കിടക്കയും അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കണമെന്നും ശശികല ആവശ്യപ്പെടുന്നു.ജയിലില്‍ ചിന്നമ്മ സുഖമായിരിക്കുന്നുവെന്ന് കര്‍ണാടക എ.ഐ.എ.ഡി.എം.കെ നേതാവ് വി.പുഗഴെന്ദി പറഞ്ഞു. എങ്കിലും അവര്‍ ക്ഷീണിതയാണ്. പ്രമേഹനിലയും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലാണ്. ജയില്‍ ജീവിതവുമായി അവര്‍ പൊരുത്തപ്പെട്ട് വരികയാണ്. കൂടുതല്‍ സൗകര്യം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു കട്ടിലും കിടക്കയും ടേബിള്‍ ഫാനും പ്രത്യേക ശുചിമുറിയും ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ ലജയിലിലേക്ക് മാറ്റുന്നത് വരെ ഈ സൗകര്യങ്ങള്‍ നല്‍കണമെന്നും പുഗഴെന്ദി പറഞ്ഞു.വീട്ടില്‍ പാചകംചെയ്ത ഭക്ഷണവും മിനറല്‍ ജലവും നല്‍കണമെന്നും ശശികല നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവ നിഷേധിക്കുകയായിരുന്നു.രണ്ട് വര്‍ഷം മുമ്പ് ‘അമ്മ’യ്‌ക്കൊപ്പം മൂന്ന് ആഴ്ച്ച ഇതേ ജയിലില്‍ കഴിഞ്ഞ ആളാണ് ശശികല.

© 2024 Live Kerala News. All Rights Reserved.