ന്യൂദല്‍ഹി: ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കിയും ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റ്.2.5നും 5 ലക്ഷത്തിനും ഇടയിലുള്ള ആദായ നികുതി 5% ആക്കി കുറച്ചു. ഇത് നേരത്തെ 10 ശതമാനമായിരുന്നു.അതേസമയം, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.അഞ്ച് ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്‌സ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും.ഒരു കോടിക്കു മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 15% അധിക നികുതി ഈടാക്കും.രാഷ്ട്രീയപാര്‍ട്ടികളുടെ പണപ്പിരിവിന് കടിഞ്ഞാണിടണമെന്നും ധനമന്ത്രി പറഞ്ഞു. ഇനി മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് പണമായി പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ബജറ്റില്‍ ജെയ്റ്റലി പ്രഖ്യാപിച്ചു.