ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി; രാജ്യത്തെ എല്ലാ ട്രെയിനുകളിലും 2020ന് അകം ബയോ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കും;റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഇനി സര്‍വീസ് ചാര്‍ജില്ല; അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും 2020ന് അകം ബയോ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഉണ്ടാവില്ലെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ റയില്‍ നയം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും. 2019തോടുകൂടി ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും. 7000 സ്റ്റേഷനുകളെ സൗരോര്‍ജംകൊണ്ടു പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ടിക്കറ്റിങ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തും.ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍.2017-18ല്‍ 25 റെയില്‍വെ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കും .3500 കി.മീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തു.റെയില്‍വേയില്‍ പരാതി പരിഹാരത്തിനായി കോച്ച് മിത്ര. റെയില്‍വേയില്‍ 1.31 ലക്ഷം കോടി നിക്ഷേപിക്കും.

© 2024 Live Kerala News. All Rights Reserved.