വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതിന് വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തീരുമാനം മുസ്‌ലിം നിരോധനമല്ല. രാജ്യത്തു പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയശേഷം വീസ അനുവദിക്കുമെന്നാണു ട്രംപിന്റെ നിലപാട്.ഉത്തരവിനെ തുടര്‍ന്ന് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്. മതവുമായി നിരോധനത്തിന് ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞു. 40തോളം വരുന്ന മറ്റ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നതിന് തടസമില്ലെന്നും ട്രംപ് അറിയിച്ചു. സിറിയയിലെ ജനങ്ങളുടെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.കുടിയേറ്റക്കാരുടെ അഭിമാന രാജ്യമാണു യുഎസ്. അടിച്ചമര്‍ത്തലുകളില്‍നിന്നും രക്ഷപ്പെട്ടെത്തുന്നവരോടുള്ള കാരുണ്യപൂര്‍വമായ പെരുമാറ്റം രാജ്യം തുടരുകതന്നെ ചെയ്യും. അതേസമയം, സ്വന്തം പൗരന്‍മാരുടെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനുമാകില്ല. എന്നും ധൈര്യശാലികളുടെയും സ്വതന്ത്രരുടെയും നാടാണ് അമേരിക്ക ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.
ു.