ചൈനയുമായുള്ള വ്യാപാര കരാറില്‍ ഡോണള്‍ഡ് ട്രംപിന് അതൃപ്തി

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ചൈനീസ് ടെലികോം ഭീമന്‍ ഇസഡ്.ടി.ഇയുമായുള്ള കരാറാണ് ട്രംപിന്റെ അതൃപ്തി ഏറ്റുവാങ്ങിയത്. കമ്പനി പിഴയടക്കണമെന്നും മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് ട്രംപിന്റെ ആവശ്യം