അമേരിക്ക ഉത്തരകൊറിയ ഉച്ചകോടിയ്ക്ക് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി- ട്രംപ് കൂടിക്കാഴ്ച നടക്കും

ടോക്കിയോ: സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടക്കാനിരിക്കുന്ന അമേരിക്ക-ഉത്തരകൊറിയ ഉച്ചകോടിയ്ക്ക് മുന്‍പായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തങ്ങള്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് താന്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആബെ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 12ന് ഉച്ചകോടി എന്നായിരുന്നു ട്രംപും കിമ്മും നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മേയ് 24ന് മുന്നറിയിപ്പുകളേതുമില്ലാതെ ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് ട്രംപ് തിരുത്തി. കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് വീണ്ടും അറിയിച്ചത്.