മുസ്ലീം യാത്രകരെ അമേരിക്ക തടഞ്ഞു തുടങ്ങി; വ്യാപക പ്രതിഷേധം; ട്രംപിന്റെ വിലക്കിനെതിരെ യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ്

വാഷിങ്ടണ്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കുന്ന നടപടികള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യു.എസ് ഫെഡറല്‍ കോടതിയില്‍ കേസ്. രണ്ട് ഇറാഖി അഭയാര്‍ഥികളുടെ അഭിഭാഷകനാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ശനിയാഴ്ച അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കേസ്.അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും അഭയാര്‍ഥികളെ തടയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എത്ര അഭയാര്‍ഥികളെയാണ് വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞിരിക്കുന്നതെന്നുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ജെയിംസ് മാറ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങിന് പിന്നാലെ ട്രംപ് ഇത് സംബന്ധിച്ച ബില്ലിലും ഒപ്പുവെച്ചിരുന്നു. പിന്നാലെ അമേരിക്കയിലേക്കുളള ആറുയാത്രക്കാരെ കൈറോ വിമാനത്താവളത്തില്‍ ഇന്നലെ തടഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.