ഡോണള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും; ചടങ്ങ് വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍;ആശങ്കയും സന്തോഷവുമായി അമേരിക്കന്‍ ജനത

വാഷിങ്ടന്‍: അമേരിക്കയുടെ 45ാാമതു പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് (70) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കും.  സത്യപ്രതിജ്ഞ കഴിഞ്ഞ് ഉദ്ഘാടന പ്രസംഗം. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാല്‍.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ കഌന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ ആശങ്കയും സന്തോഷവും പ്രകടിപ്പിക്കുകയാണ് അമേരിക്കന്‍ജനത.ഏറ്റവും കൂടിയ പ്രായത്തില്‍ അധികാരമേല്‍ക്കുന്ന വ്യക്തിയാണു ട്രംപ്. റൊണാള്‍ഡ് റെയ്ഗന്‍ അധികാരമേല്‍ക്കുമ്പോള്‍ 69 വയസ്സായിരുന്നു. യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ ട്രംപ് അധികാരമേല്‍ക്കുന്നതു നാലു ദശകത്തിനിടെ പ്രസിഡന്റുമാര്‍ക്കു ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%). 2009ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഒബാമയുടെ ജനപ്രീതി 84%.2016 നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു നിയുക്ത പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേല്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.