കണ്ണൂരില്‍ കലോല്‍സവത്തിനെത്തിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു; വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി

തലശേരി: കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നും സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കി എന്നറിയിച്ചിട്ടും കലോത്സവ വേദിയിലേക്കുളള വാഹനങ്ങള്‍ ദേശീയപാതയില്‍ തടയുന്നു.കലോല്‍സവം മാറ്റിവയ്ക്കില്ലെന്നും യാത്രകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.കലോല്‍സവത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു. പാല്‍, പത്രം എന്നീ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കലോല്‍സവത്തിനിടയ്ക്കു സിപിഎം നടത്തിയ അക്രമത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സത്യപ്രകാശ് വ്യക്തമാക്കി. ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) മരിച്ചത്. രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.