സൈനികവേഷത്തില്‍ ഏഴു ഭീകരര്‍ പഞ്ചാബില്‍;ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സൈനികവേഷത്തിലെത്തി ഭീകരവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.പഞ്ചാബിലെ അമൃത്സറില്‍ ചക്രി, ഗുര്‍ദാസ്പുര്‍ സൈനികപോസ്റ്റുകള്‍ക്കു സമീപം ഏഴു ഭീകരരെ കണ്ടതായാണ് വിവരം.മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിലെ ക്യാപ്റ്റന്‍, സുബേദാര്‍ വേഷത്തിലായിരുന്നു ഇവര്‍. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ശേഷം ഇത് ധരിച്ച് ആക്രമണം നടത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ ഭീകരരെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണമടക്കമുള്ള ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.