ജമ്മു-കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; കൊല്ലപ്പെട്ട എട്ടുപേരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലാണ് തിരുവനന്തപുരം സ്വദേശിയുമുള്ളത്. സി.ആര്‍.പി.എഫ് ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യു വരിച്ച ജവാന്‍. പാംപോറില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ഇന്നലെയാണ് ഭീകരാക്രമണം നടന്നത്. ഇരുപതിലേറെ സൈനികര്‍ക്കു പരുക്കുണ്ട്. പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ ത്വയിബ ഏറ്റെടുത്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്പുല്‍വാമ ജില്ലയില്‍ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലാണ് സംഭവം. ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് 40 സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കാറിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. രണ്ടു പേര്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചടി ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിആര്‍പിഎഫ്.

© 2022 Live Kerala News. All Rights Reserved.