ജമ്മുവിലെ കുപ്വാരയില്‍ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്!വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. അര്‍ധരാത്രിയോടെയാണ് നിയന്ത്രണ രേഖയിലെ ടാങ്ഥര്‍ പ്രദേശത്ത് ഭീകരരും സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ കുറച്ചുദിവസമായി അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തുകയാണ്. കഴിഞ്ഞ ദിവസം ഉധംപൂരില്‍ നിന്ന് ഒരു പാക്ക് ഭീകരനെ ജീവനോടെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ലക്ഷ്‌കറെ തയിബ ഭീകരരായ നാലുപേര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ജമ്മു കശ്മീരിലെത്തിയതായി ഇയാള്‍ പറഞ്ഞിരുന്നു.

പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനം കണാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനമെത്തിയതിനു പിന്നാലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവയ്പ് ശക്തമാക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.