2011ല്‍ ജയലളിതയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു;ഞങ്ങള്‍ അത് തടഞ്ഞു; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

തഞ്ചാവൂര്‍: 2011ല്‍ ജയലളിതയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ശശികലയുടെ സഹോദരന്‍ ദിവാഹരന്റെ വെളിപ്പെടുത്തല്‍. അന്ന് താനും സഹോദരി ശശികലയുമാണ് ആ നീക്കം തടഞ്ഞതെന്നും അല്ലെങ്കില്‍ അമ്മ അന്നു തന്നെ കൊ്ല്ലപ്പെട്ടേനെ എന്നും ദിനകരന്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.തഞ്ചാവൂരില്‍ പൊങ്കലുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ദിവാഹരന്റെ ഈ വെളിപ്പെടുത്തല്‍.ശശികലയ്ക്കും അവരുടെ കുടുംബത്തിനും എ.ഐ.എ.ഡി.എം.കെയിലെ രണ്ടാംപടിയിലെ നേതാക്കളുടെയും ജീവന് ഭീഷണിയുണ്ടെന്നും ദിവാഹരന്‍ പറഞ്ഞു. ജനുവരിയില്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ തകരുമെന്ന് ചിലര്‍ പ്രവചിച്ചു. ആ ഗൂഢാലോചനകളെല്ലാം ഞങ്ങള്‍ തകര്‍ത്തു. അമ്മയുടെ സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നു അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത കുമിളുകളല്ല. രാഷ്ട്രീയത്തില്‍ ഞങ്ങള്‍ പുതുമുഖങ്ങളല്ല. ഇക്കാലയളവിലെല്ലാം എ.ഐ.എ.ഡി.എം.കെയുടെ പുരോഗതിയില്‍ ഞങ്ങളുമുണ്ടായിരുന്നു. നടരാജന്റെ സംഭാവനകള്‍ സൂചിപ്പിക്കേണ്ടത് പ്രധാനമാണ്. എം.ജി.ആറിനുശേഷം പാര്‍ട്ടിയെ രക്ഷിച്ചത് അദ്ദേഹമാണ്. ഐ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം തിരിച്ചുകിട്ടുന്നതിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു.2011ല്‍ ജയലളിതയെ വധിക്കാന്‍ ശശികല പദ്ധതി തയ്യാറാക്കിയതായി തെഹല്‍ക റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശശികലയെ, ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ മരണം വരെ ഇതേക്കുറിച്ച് പരസ്യമായ പ്രതികരണം നടത്താന്‍ ജയലളിത തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.