ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍;പാര്‍ലമെന്റില്‍ ജയയുടെ പ്രതിമ സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ജയയുടെ പ്രതിമ സ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.ജയലളിതയുടെ മരണത്തിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ജയലളിതയ്ക്കായി തമിഴ്‌നാട്ടില്‍ സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 15 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ചെന്നൈ മറീന ബീച്ചിലെ എം.ജി.ആര്‍ സ്മാരകത്തിന്റെ പേര് മാറ്റുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.എം.ജി.ആര്‍ സ്മൃതി മണ്ഡപത്തില്‍ തന്നെയാണ് ജയലളിതയുടെ മൃതദേഹവും സംസ്‌കരിച്ചത്.