കേരളത്തില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിലെ ഐഎസ് ക്യാമ്പില്‍; ഇവര്‍ ക്യാമ്പുകളില്‍ പരിശീലനം നേടുന്നതായി എന്‍ഐഎ

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്നും കാണാതായവരില്‍ 22 പേര്‍ അഫ്ഗാനിസ്താനില്‍ എത്തിയതായി എന്‍ഐഎക്ക് വിവരം ലഭിച്ചെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ നാംഗര്‍ഹാറിലെ ഐഎസ് ക്യാമ്പിലാണ് ഇവര്‍ ഇപ്പോഴുള്ളത്.നാട്ടുവിട്ടവരും നേരത്തെ പോയവരുമടക്കം മുപ്പതിലേറെ മലയാളികള്‍ ഈ ക്യാമ്പുകളില്‍ പരിശീലനം നേടുന്നതായാണ് എന്‍ഐഎക്ക് കിട്ടിയ വിവരം.ഇവരില്‍ ഏറെപ്പേരും ദുബായ്, അബുദാബി വഴിയാണ് അഫ്ഗാനിലെത്തിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം എന്‍ഐഎക്ക് ലഭിക്കുന്നത്.അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ 1,000 മുതല്‍ 3,000 വരെ ഐഎസ് ഭീകരവാദികല്‍ പരിശീലനം നേടുന്നതായാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. 2016 മെയ് ജൂണ്‍ മാസങ്ങളിലാണ് കേരളത്തെ നടുക്കി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവതികളും യാവാക്കളും അടങ്ങുന്ന് നിരവധിയാളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.തെറ്റു തിരുത്തി തിരികെ എത്തിയില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇവരെ കാണാതായതിന് തൊട്ടുപിന്നാലെ ലഭിച്ച വാട്‌സാപ്പ് സന്ദേശമാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നതായുള്ള സംശയം നല്‍കിയത്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് കടന്നതായി സംശയിച്ചിരുന്നെങ്കിലും അവിടങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളാകാം അഫ്ഗാനിലേക്ക് മാറ്റുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.