കൊച്ചി: കേരളത്തിലെ ഐഎസ് ഘടകത്തിന് മലയാളം ബ്ലോഗ് എന്‍ഐഎ കണ്ടെത്തി. ഐഎസ് കേരള ഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ പേരിലുള്ളതാണ് ബ്ലോഗ്.കേരള ഘടകം തലവന്‍ മന്‍സീദിന്റെ ലേഖനങ്ങള്‍ ബ്ലോഗില്‍ കണ്ടെത്തി. സംഘം പിടിയിലാകുന്നതിന്റെ തലേന്നുവരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.വിലാസം രഹസ്യമായി സൂക്ഷിക്കണമെന്ന് ടെലഗ്രാം ഗ്രൂപ്പില്‍ നിര്‍ദേശമുണ്ടായതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമങ്ങളെയും ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്. ആദ്യ ബ്ലോഗ്, വിലാസം ചോര്‍ന്നതിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. ഇപ്പോഴുള്ളത് അന്‍സാറുല്‍ ഖിലാഫയുടെ രണ്ടാം ബ്ലോഗാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പാണ് ബ്ലോഗ് തുടങ്ങിയത്. തുടക്കത്തില്‍ വിലാസം പ്രസിദ്ധപ്പെടുത്തി. അന്വേഷണ ഏജന്‍സികള്‍ പിന്‍തുടരുന്നുണ്ടെന്ന് മനസിലായതോടെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗ് അപ്രത്യക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ വിലാസം ഭീകരവാദികളുടെ ടെലഗ്രാം ഗ്രൂപ്പില്‍ മാത്രം നല്‍കി. ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് ബ്ലോഗ് ലഭ്യമാക്കരുതെന്നും ഗ്രൂപ്പില്‍ നിര്‍ദേശം.