ഋഷിരാജ് സിംഗ് വിവാദം: പരാതിയില്ലെന്ന് ചെന്നിത്തല

കൊച്ചി: എ.ഡി.ജി.പി ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തിൽ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് ഡി.ജി.പി അന്വേഷിക്കും. താനൊരു പൊതുപ്രവർത്തകനാണെന്നും ഇക്കാര്യത്തിൽ ആരോടും തനിക്ക് പരാതിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് തൃശൂരിലെ രാമവർമപുരം പൊലീസ് അക്കാഡമയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്‌ത് സ്വീകരിച്ചപ്പോൾ എ.ഡി.ജി.പി ഋഷിരാജ് സിംഗ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്.

© 2024 Live Kerala News. All Rights Reserved.