വയനാട് ഉൾപ്പെടെ ഭൂമി തട്ടിപ്പിനെ നിസാരമായി കാണുന്ന റവന്യുമന്ത്രിയുടെ ന്യായീകരണം ലജ്ജാകരമാണെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വയനാട് ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന ഭൂമി തട്ടിപ്പിനെ നിസാരമായി കാണുന്ന റവന്യുമന്ത്രിയുടെ ന്യായീകരണം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നിയമസഭയിലാണ് രമേശ്‌ ചെന്നിത്തല റവന്യുമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചു രംഗതെത്തിയത്.
ഒരു തുണ്ട് ഭൂമിയില്ലാതെ ആദിവാസികൾ ഉൾപ്പെടെ ഒരു വിഭാഗം നെട്ടോട്ടം ഓടുമ്പോഴാണ് മിച്ചഭൂമി പതിച്ചു കൊടുക്കാൻ വേണ്ടിയുള്ള നീക്കത്തിന് സിപിഐ ജില്ലാ സെക്രട്ടറി തക്ക ഉപദേശം നൽകുന്നതും കുടപിടിക്കുന്നതും. അഴിമതിയിൽ മുങ്ങിയ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.