ക്രമസമാധാനനില തകര്‍ന്നു ; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും, കൊലപാതകവും കവര്‍ച്ചയും നിത്യസംഭവമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൂടാതെ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പേരാവൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദ് വെട്ടേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥയാണ് നില നില്‍ക്കുന്നത്. ഇത്തരത്തില്‍ ദിവസവും നിരവധി അക്രമങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.