സാധാരണ ജീവിതം ശരിക്കും ജീവിതമല്ല;ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് ജീവിക്കണമെന്ന് ഷാരൂഖ് ഖാന്‍

ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് ജീവിക്കണമെന്ന് ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാന്‍.സാധാരണ ജീവിതം ശരിക്കും ജീവിതമല്ല. നിയമലംഘനത്തിന്റെയും വിവാദം വിളിച്ചു പറയുന്നതിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ മറ്റാരേക്കാളും മുമ്പിലുള്ള കിംഗ് ഖാന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇത്. താന്‍ ചീത്തക്കുട്ടിയാണെന്നും നുണക്കുഴികളാണ് തന്നെ രക്ഷിക്കുന്നതെന്നും താരം തുറന്നു പറയുന്നു. താരം നടത്തിയിരിക്കുന്ന ഈ തുറന്നു പറയലിന് സമാനമാണ് പുതിയ സിനിമയിലെ റോളും.റിലീസ് ചെയ്യാനിരിക്കുന്ന റായീസില്‍ താരം ഒരു മദ്യക്കടത്തുകാരനായിട്ടാണ് അഭിനയിക്കുന്നത്. റായീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് താരം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. പോസ്റ്ററില്‍ വലുതായി പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രങ്ങള്‍ കൊണ്ട് ചിത്രം വിജയിച്ചാല്‍ അതിന്റെ അംഗീകാരം മുഴുവനും തനിക്കു മാത്രമാകുമെന്നും തിരക്കഥാകൃത്തും സംവിധായകനും അപ്രസക്തനാകുമെന്നും താരം വ്യക്തമാക്കി.പാക് താരം മഹിറാ ഖാന്‍ ആണ് റയീസില്‍ കിംഗ്ഖാന്റെ നായികയാകുന്നത്.നവാസുദ്ദീന്‍ സിദ്ധിഖിയാണ് പോലീസുകാരന്റെ വേഷമണിയുന്നത്. നിയമ ലംഘനത്തെക്കുറിച്ച് തമാശയായിട്ടാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയതെങ്കിലും താരത്തിന്റെ ചില പ്രവര്‍ത്തികള്‍ പല തവണ താരത്തെ കുടുക്കിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ താരം വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇരുന്ന് പുക വലിച്ചതും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതുമെല്ലാം മുമ്പ് വാര്‍ത്തയായിട്ടുണ്ട്. ഇതിനെല്ലാം പുറമേ പല തവണ ചില സംഘടനകളുമായും താരം കോര്‍ത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.