28 വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി; എബിവിപി പ്രവര്‍ത്തകര്‍ ഷാരൂഖിനെ തടയാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: 28 വര്‍ഷത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. ഹന്‍സ്‌രാജ് കോളേജിലെത്തിയാണ് ഷാറൂഖ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. ‘1988ന് ശേഷം കോളേജിലേക്കുള്ള ഈ തിരിച്ചുവരവ് തനിക്ക് ഏറെ പ്രത്യേകതയുള്ള നിമിഷമാണെന്ന് ഷാരൂഖ് പറഞ്ഞു. എന്റെ കുട്ടികള്‍ എന്റെയോപ്പമില്ലെന്നുള്ളതിലാണ് വിഷമം. എന്റെ കോളേജിലെ ഒരോ കോണുകളും അവരെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുയെന്ന്് ഷാരൂഖ് പറഞ്ഞു’. ഷാരൂഖിനെ തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഷാരൂഖിന്റെ കാര്‍ കോളേജിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ പരാമര്‍ശങ്ങളില്‍ ദേശവിരുദ്ധനെന്ന് വിളിച്ചുകൊണ്ടായിരുന്നു എബിവിപിക്കാരുടെ പ്രതിഷേധങ്ങള്‍.

© 2024 Live Kerala News. All Rights Reserved.