ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലും ഇന്ന് അവധി; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതു അവധി;ബാങ്കുകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലും ഇന്ന് അവധി. ജയലളിതയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബാങ്കുകള്‍ പ്രവര്‍ത്തിക്കും. എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടേ കാലോടെയാണ് ജയലളിത മരിച്ചതായി വാര്‍ത്ത ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. ജയലളിതയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ്, എന്നിവര്‍ അനുശോചിച്ചു. ജയയ്ക്ക് അനുശോചനം അറിയിക്കുന്നതിനായി ഇവര്‍ ചെന്നൈയിലേക്ക് തിരിക്കും. മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധിയും ഏഴു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന രാജാജി ഹാളിന് പുറത്ത് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.