ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി: കനത്ത സുരക്ഷ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു.എന്തും സംഭവിക്കാമെന്ന് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ബ്രിട്ടീഷ് ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നതാണ് എന്നാല്‍ ഹൃദയസ്തംഭനം തന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്ന് പത്രക്കുറിപ്പിലൂടെയാണ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി പ്രതികരിച്ചത്.പരമാവധി ശ്രമിച്ചിട്ടും ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംഗീത റെഡ്ഡി ടീറ്റ് ചെയ്തിരുന്നു.അപ്പോളോയിലെ ഡോക്ടര്‍മാര്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജയയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സംഗീത ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 22 മുതല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനം ഉണ്ടാതോടെയാണ് ആരോഗ്യനില അതീവ ഗുരുതരമായത്.

© 2024 Live Kerala News. All Rights Reserved.