ദിലീപ് – കാവ്യ വിവാഹത്തിന് എന്നെ ആരും ക്ഷണിച്ചില്ല; അതുകൊണ്ട് പോയില്ല; എനിക്കതില്‍ ഒരു പരിഭവവുമില്ലെന്നും ഭാവന

ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരുതരത്തിലും ബാധിക്കുന്ന ഒന്നല്ല അത്.ഇതിനോടൊന്നും പ്രതികരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നുംമനോരമ ഓണ്‍ലൈനിനോട് നടി ഭാവാന ഇക്കാര്യം പറഞ്ഞത്. അവരുടെ വിവാഹത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്നും അതു കൊണ്ടാണ് പോകാതിരുന്നതെന്നും  ഭാവന. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം, ഭാവന പറഞ്ഞു. എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ ഒരു പരിഭവവുമില്ലെന്നുംഭാവന പറഞ്ഞു. ദിലീപ് -മഞ്ജു വിവാഹബന്ധത്തില്‍ വിള്ളലുണ്ടാവാന്‍ കാരണം ഭാവനയാണെന്നും, ദിലീപ് – കാവ്യ വിവാഹത്തിന് ക്ഷണം ഉണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നുമൊക്കെ തുടങ്ങി പല വാര്‍ത്തകളും പ്രചരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.