തിരുവനന്തപുരം: ഇന്നലെ വിവാഹിതരായ നടന്‍ ദിലീപിനെയും നടി കാവ്യമാധവനെയും അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.പി.സി.സി വക്താവ് പന്തളം സുധാകരന്റെ നടപടി വിവാദത്തില്‍. ദലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി, കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ? എന്ന് പറഞ്ഞായിരുന്നു പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതോടെ സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു. മുന്‍ മന്ത്രിയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുമായിരുന്ന ഒരാളുടെ ഭാഗത്ത് നിന്നും വരേണ്ട രീതിയിലുള്ള ഒരു പ്രസ്താവനയല്ല ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ എന്ന പന്തളം സുധാകരന്റെ പരാമര്‍ശം അശ്ലീലച്ചുവയുളളതും സ്ത്രീവിരുദ്ധവുമാണെന്നാണ് ആക്ഷേപം. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് പോസ്റ്റ് പിന്‍വലിക്കാന്‍ പന്തളം നിര്‍ബന്ധിതനായത്. ഇന്നലെ രാവിലെയാണ്് ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മകള്‍ മീനാക്ഷിയുടെ പൂര്‍ണപിന്തുണ വിവാഹത്തിനുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയും വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.അതേസമയം നവമാധ്യമങ്ങളുടെ പിന്തുണ മുഴുവന്‍ മഞ്ജുവിനൊപ്പമാണ്.