കൊച്ചി: സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും. ദിലീപ്- കാവ്യ വിവാഹത്തിനുശേഷം ആദ്യമായി നടി മഞ്ജുവാര്യര്‍ മനസ്സു തുറന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നെന്നും എന്നാല്‍ ആ അഭിനയം തിരിച്ചറിയാന്‍ തനിക്ക് കഴിയാതെ പോയെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ് അഭിനയം ഏതാണ് ജീവിതം എന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു പറഞ്ഞു.അച്ഛനെക്കൊണ്ട് വിവാഹത്തിനു നിര്‍ബന്ധിച്ചെന്നു മീനാക്ഷിയെ കൊണ്ട് പറയിച്ചതാണെന്നും മഞ്ജു പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം താനുമായി ബന്ധപ്പെട്ട വളരെ അടുത്ത സുഹൃത്തുക്കളോടാണ് മഞ്ജു തന്റെ ദുഃഖം പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദിലീപ് കാവ്യ വിവാഹക്കാര്യം മഞ്ജു നേരത്തെ അറിഞ്ഞിരുന്നതായും സൂചനയുണ്ട്. അതേസമയം തന്റെയും ദിലീപിന്റെയും വിവാഹത്തിനു ആശംസകള്‍ നേര്‍ന്നവര്‍ തന്നെ കാവ്യദിലീപ് വിവാഹത്തിലും പങ്കെടുത്തതിലും ആശംസകള്‍ നേര്‍ന്നതിലും മഞ്ജുവിന് വിഷമമുണ്ട്. ഇത്തരം ദു:ഖങ്ങളെല്ലാം മഞ്ജു അടുത്തസുഹൃത്തുക്കളോട് പങ്കുവെക്കുകയായിരുന്നുവെന്നാണ് കൈരളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. താന്‍ എല്ലാം ടെലിവിഷനില്‍ കണ്ടുവെന്ന് സുഹൃത്തുക്കളോട് പറയുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കെയര്‍ ഓഫ് സൈറ ബാനുവിന്റെ സെറ്റില്‍ വച്ചാണ് മഞ്ജു വിവരം അറിച്ചത്. വിവരം അറിഞ്ഞതിന് ശേഷവും മഞ്ജുവിന് ഭാവമാറ്റം ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൊച്ചിയില്‍ തലേദിവസം വരെ ഷൂട്ടിങ്ങുണ്ടായിരുന്ന മഞ്ജു ഇക്കാരണം കൊണ്ട് തന്നെ അവിടുത്തെ ഷൂട്ടിംഗ് അവസാനിപ്പിച്ച് തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു.