ദിലീപ് കാവ്യയ്‌ക്കൊപ്പം നീലേശ്വരത്ത് എത്തി; ചിത്രങ്ങള്‍ കാണാം

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട് ഒരുമാസം കഴിഞ്ഞു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു താരവിവാഹം.വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ദിലീപും കാവ്യയും നീലേശ്വരത്തെ കാവ്യയുടെ വീട്ടിലെത്തിയത്.

സിനിമയില്‍ സജീവമായതോടെ കാവ്യയും കുടുംബവും കൊച്ചിയിലേയ്ക്ക് മാറിയെങ്കിലും ദിലീപിനൊപ്പം കാവ്യ നാട്ടിലെത്തുമെന്ന പ്രതീക്ഷ വിവാഹം കഴിഞ്ഞതോടെ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷമായി ഇരുവരും നാട്ടിലെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നത്. നാട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

 

നീലേശ്വരം ജി.എല്‍.പി. സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലുമാണ് കാവ്യ മാധവന്‍ പഠിച്ചത്. ഒപ്പം ശ്യാമള ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു. കുറേ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. ഇവിടെ നിന്നാണ് ബാലതാരമായി സിനിമയിലേയ്ക്ക് എത്തിയത്. നാടും നാട്ടുകാരും എന്നും തനിക്ക് പ്രീയപ്പെട്ടതാണെന്ന് പല വേദികളിലും കാവ്യ പറഞ്ഞിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.