തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനി സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി. ഇന്ന് വൈകുന്നേരം നാലു മണി മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇതിന് മുമ്പ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ പ്രവേശിക്കാവൂ എന്നായിരുന്നു നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29ന് ഹൈക്കോടതി എക്‌സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലെ തീരുമാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കോടതിയെ അറിക്കുകയും, ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയുമായിരുന്നു.അതേസമയം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുതെന്നായിരുന്നു ക്ഷേത്രം തന്ത്രിയുടെയും ചില സംഘടനകളുടേയും നിലപാട്.