മഞ്ചേരി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുസ്വാമിയുടെയും അജിതയുടെയും മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ചുവരെ സംസ്ക്കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്റെ ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്.വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വൈകിട്ട് ഏഴുവരെ സംസ്‌കാരം തടഞ്ഞ് കോടതി നേരത്തേ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍വാദങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ഉത്തരവ്.മഞ്ചേരിയിലും നിലമ്പൂരും പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് കുപ്പുസ്വാമിയുടെ ബന്ധുക്കളുടെ അഭിഭാഷകര്‍ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള വിദഗ്ദരുടെ സാനിധ്യത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും അഭിഭാഷകര്‍ അറിയിച്ചു.