മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വൈകീട്ട് വരെ സംസ്‌കരിക്കരുതെന്ന് കോടതി; നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജിയില്‍

മലപ്പുറം: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വൈകീട്ട് 7 മണി വരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി കോടതിയുടെ ഉത്തരവ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കാണ് കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കുപ്പു ദേവരാജിന്റെ ബന്ധുക്കളുടെയും ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനമേഖലയില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന നേര്‍ക്കുനേര്‍ വെടിവയ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്–60), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ എട്ടുകണ്ണിപ്പാറയ്ക്കും കടന്നക്കാപ്പിനും  ഇടയില്‍.

© 2024 Live Kerala News. All Rights Reserved.