ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ പട്രോളിങ്ങിനിടെ സൈനകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചും വെടിവെച്ചു. രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു.തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.