അച്ഛന്റെ സന്തോഷമാണ് തന്റേയും സന്തോഷം; വിവാഹത്തിന് തനിക്ക് പുര്‍ണ സമ്മതമാണെന്നും ദിലീപിന്റെ മകള്‍ മീനാക്ഷി

കൊച്ചി: ദിലീപ്-കാവ്യാ മാധവന്‍ വിവാഹത്തിനു തനിക്ക് പുര്‍ണ സമ്മതമാണെന്നു ദിലീപിന്റെ മകള്‍ മീനാക്ഷി. അച്ഛന്റെ സന്തോഷമാണ് തന്റേയും സന്തോഷം എന്ന് മീനാക്ഷി പറയുന്നു.മകളുടെ സമ്മതമില്ലാതെ താന്‍ വിവാഹം കഴിക്കില്ലെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാനായി സിനിമാരംഗത്തെയും പൊതുരംഗത്തേയും പ്രമുഖരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.പ്രമുഖരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവന്‍ വിവാഹം രഹസ്യമായി നടത്തുന്നതല്ല മാധ്യമങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാവും ചടങ്ങുകള്‍ നടത്തുകയെന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.