ദിലീപ്-കാവ്യാ ദമ്പതികള്‍ക്ക് ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക; മധുവിധു ദുബായില്‍

കൊച്ചി:ദിലീപ്-കാവ്യാ ദമ്പതികള്‍ക്ക് ആദ്യ വിരുന്ന് നല്‍കുന്നത് മലയാളത്തിലെ പ്രമുഖ നടന്‍ മമ്മൂട്ടി. വിവാഹത്തിന് തൊട്ടു പിന്നാലെ ദിലീപും കാവ്യയും വിരുന്നില്‍ പങ്കെടുക്കാനായി മമ്മൂട്ടിയുടെ വീട്ടിലേക്കെത്തും. മമ്മൂട്ടി നല്‍കുന്ന ഉച്ചഭക്ഷണത്തിന് ശേഷം ദിലീപും കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദുബായിലേക്ക് പറക്കുമെന്നും മംഗളം റിപ്പോര്‍ട്ടു ചെയ്തു.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ക്കും സിനിമാ ലോകത്തെയും പുറത്തെയും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രാവിലെ 9 നും 10 .30 ഇടയിലായിരുന്നു ഇരുവരുടേയും വിവാഹം.വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ദിലീപിന്റെ പ്രതികരണം. മകള്‍ സമ്മതിച്ചാല്‍ മാത്രം രണ്ടാം വിവാഹമെന്ന് നേരത്തേ ദിലീപ് വ്യക്തമാക്കിയിരുന്നു. ഇനി തനിക്ക് പ്രേക്ഷകരുടേയും ആരാധകരുടെയും അനുഗ്രഹവും ആശംസയുമാണ് ഇനി വേണ്ടതെന്നും ദിലീപ് പറഞ്ഞു.വളരെ നാടകീയമായിട്ടായിരുന്നു ദിലീപ്-കാവ്യ വിവാഹവാര്‍ത്ത പുറത്തുവന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനില്‍ ആയിരുന്ന ദിലീപ് എല്ലാവരോടും ഇന്ന് രാവിലെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ എത്താന്‍ കഴിഞ്ഞ ദിവസം വിളിച്ചു പറയുകയായിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കൊച്ചിയില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും ഇവരുടെ വിവാഹമാണെന്ന് മനസ്സിലായത്.

© 2023 Live Kerala News. All Rights Reserved.