സഹകരണ ബാങ്ക് പ്രതിസന്ധി; സ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍; ബാങ്കുകളെ ഒഴിവാക്കി; തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍്ത്താല്‍.അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.  സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഹര്‍ത്താല്‍ ്തീരുമാനിച്ചത്.

© 2023 Live Kerala News. All Rights Reserved.