എറണാകുളം മഹാരാജാസ് കോളേജിലെ സമരം പിന്‍വലിച്ചു

കൊച്ചി: ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജിലെ സമരം അവസാനിച്ചു. സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കില്ലെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. നിലവിലെ രണ്ട് കോഴ്‌സുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 54 ദിവസമായി സ്വയം ഭരണ പദവിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ഫീസില്‍ മാറ്റം വരുത്തില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത്. എസ്.എഫ്.ഐയുടേയും ചില അധ്യാപക സംഘടനകളുടേയും നേതൃത്വത്തിലാണ് സമരം വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.

കോളേജുകളുടെ സ്വയം ഭരണാവകാശത്തിനെതിരെയുള്ള സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ ലൈവ് കേരള ന്യൂസിനോട് പറഞ്ഞു. മഹാരാജാസ് കോളേജിലെ സമരത്തിന്റെ വിജയം ഇത് എസ്.എഫ്.ഐയുടേയും വിദ്യാര്‍ത്ഥികളുടേയും വിജയമാണ്. സ്വയഭരണവാകാശം കൂടുതല്‍ കോളേജുകള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി ഈ സര്‍ക്കാര്‍ നയത്തിനെതിരെ സമരം ശക്തമാക്കുമെന്നും വിജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.