വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം തുടങ്ങി; സംസ്ഥാനം സ്തംഭിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം തുടങ്ങി. വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹനടപടികളില്‍ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം നടത്തുന്നത്.

വാണിജ്യ നികുതി നയം തിരുത്തുക, വാണിജ്യ നികുതി കമ്മീഷണറുടെ അന്യായ ഉത്തരവു റദ്ദാക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

© 2025 Live Kerala News. All Rights Reserved.