അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു;മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്;ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍: ഇന്ത്യ -പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.അതേസമയം പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയതായി ആര്‍മിയുടെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു.24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിരുന്നു. സൈനിക പോസ്റ്റുകള്‍ക്ക് പുറമെ ജനവാസ കേന്ദ്രങ്ങളില്‍ വരെ പാക് ആക്രമണം നടന്നിരുന്നു.നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 286 തവണയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കാരാര്‍ ലംഘനങ്ങള്‍ നടന്നത്.

© 2025 Live Kerala News. All Rights Reserved.