ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ യുഎസില്‍ പ്രതിഷേധം;യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചു; യൂണിവേഴ്‌സിറ്റിയിലും തെരുവുകളിലും ജനങ്ങളുടെ പ്രതിഷേധം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ ് പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുന്നു. ചിലയിടങ്ങളില്‍ യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചു. രാജ്യവ്യാപകമായി പടര്‍ന്ന പ്രതിഷേധത്തില്‍ നിരവധി സ്ഥലങ്ങളില്‍ തീവെപ്പും നടന്നു. വൈറ്റ്ഹൗസിനു പുറത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇര്‍വിന്‍, ബെര്‍ക്‌ലി, ഡേവിസ്, സാന്‍ഹോസെ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റികളിലും തെരുവുകളിലും ജനങ്ങളുടെ പ്രതിഷേധം നടന്നു.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനുണ്ടായ അപ്രതീക്ഷിത വിജയം താങ്ങാനാവാതെ ഹിലരി അനുകൂലികള്‍ കണ്ണീരൊഴുക്കുന്ന കാഴ്ച്ചകള്‍ക്ക് പിന്നാലെയാണ് ഇരുപക്ഷവും തമ്മില്‍ വന്‍ ഏറ്റുമുട്ടലടക്കമുള്ള അക്രമ സംഭവങ്ങളിലേക്കിപ്പോള്‍ രാജ്യം കടന്നിരിക്കുന്നത്. ഡെയ്‌ലി മേയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.കൂടാതെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനു പിന്നാലെ ആഗോള ഓഹരി വിപണികള്‍ നിലംപൊത്തി. ഡോളറിന്റെ മൂല്യം രാജ്യന്തര വിപണിയില്‍ ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നിലമെച്ചപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.