അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; പ്രദേശവാസിയായ 19 കാരി കൊല്ലപ്പെട്ടു; മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു; സൈന്യം തിരിച്ചടിക്കുന്നു

ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം തുടരുന്നു. സാംബയിലെ രാംഗഡ് റാംഗെഡ് സെക്ടറിലുണ്ടായ വെടിവെപ്പില്‍ പ്രദേശവാസിയായ 19 കാരി കൊല്ലപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിമുതലാണ് പാക് സൈന്യം വെടിവെപ്പ്് തുടങ്ങിയത്. രജൗരി, ആര്‍ എസ് പുര, സാമ്പാ, റാംഗഡ്, അര്‍ണിയ സെക്ടറിലുമാണ് പാക് പ്രകോപനമുണ്ടായത്. ആര്‍ എസ് പുര സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ചാണ് ആക്രമണം പാക്ക് സൈന്യം വെടിയുതിര്‍ത്തത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തിയതെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണി മുതലാണ് വെടിവെപ്പ് ആരംഭിച്ചത്. മെന്ദറില്‍ ഇന്നലെ രാത്രിയും വെടിവെപ്പുണ്ടായി.തിങ്കളാഴ്ച രാത്രിയില്‍ രജൗരി മേഘലയിലുണ്ടായ വെടിവെപ്പില്‍ ഒരു ജവാനും വീട്ടമ്മയും കൊല്ലപ്പെട്ടിരുന്നു. റൈഫിള്‍മാനായ ബിമല്‍ തമങ്ങും(20) റാഷിദ ബി (50)എന്ന സ്ത്രിയുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 29ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരേയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് പട്ടാളക്കാരെയും ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.