പാക് പ്രകോപനത്തിന് കടുത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം;നാല് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു;വെടിവെപ്പില്‍ പാകിസ്താന് കനത്ത നാശനഷ്ടം

ന്യൂഡല്‍ഹി: പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിന് കടുത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.നാല് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി.വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള കേരന്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. പാകിസ്താന്റെ ഭാഗത്ത് ആള്‍നാശമുണ്ടായതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക്ക് സൈനികര്‍ക്കിടയില്‍ വലിയതോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഉധംപൂര്‍ ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. കശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഇന്ത്യന്‍ സൈനികനായ മന്‍ദീപ് സിങ്ങിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച മാച്ചില്‍ സെക്ടറില്‍ പാക് സൈന്യം വെടിവയ്പ്പു നടത്തി മറയൊരുക്കിയാണ് ഭീകരരെ ഇന്ത്യയിലേക്കു കടത്തിയത്.

© 2024 Live Kerala News. All Rights Reserved.