അതിര്‍ത്തിയില്‍ പാക് ചാരന്‍ പിടിയില്‍;രണ്ടു സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യംപുകളുടെ മാപ്പുകളും പിടിച്ചെടുത്തു; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാംബയില്‍ പാക്ക് ചാരനെന്നു സംശയിക്കുന്നയാളെ പിടികൂടി. ഇയാളില്‍ നിന്ന് രണ്ടു സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യംപുകളുടെ മാപ്പുകളും പിടിച്ചെടുത്തു. സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളില്‍നിന്നു ലഭിച്ചത്. ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറില്‍ നിന്നുള്ള ബോധ്‌രാജാണ് പിടിലായതെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ജമ്മു കശ്മീരിലെ ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക്ക് റേഞ്ചേഴ്‌സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്.

© 2024 Live Kerala News. All Rights Reserved.