ഇപി ജയരാജന്‍ രാജിവെക്കില്ലെന്ന് സൂചന; പകരം വകുപ്പു മാറ്റാന്‍ ആലോചന; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം;നിയമനങ്ങളില്‍ ജയരാജന്‍ ജാഗ്രത കാണിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നു

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ വിവാദത്തിലകപ്പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവെക്കില്ലെന്ന് സൂചന. ജയരാജന് എതിര വകുപ്പു മാറ്റല്‍ നടപടി എടുക്കാനാണ് തീരുമാനം. രാജിവെച്ചാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. ജയരാജനും പി.കെ.ശ്രീമതിക്കും എതിരെ പാര്‍ട്ടി നടപടിയുണ്ടാകും. പാര്‍ട്ടി നടപടിക്ക് കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും. സിപിഐഎം സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതായാണ് സൂചന. അതിനിടയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിയമനങ്ങളില്‍ ജയരാജന്‍ ജാഗ്രത കാണിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ജയരാജന് എതിരെ നടപടി എടുക്കണമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍,തോമസ് ഐസക്, എ കെ ബാലന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി ബന്ധുവിനെ നിയമിച്ചത് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഇന്നലെ തീരുമാനം എടുത്തിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് രാജി വാര്‍ത്തകള്‍ പുറത്തു വന്നത്.

© 2024 Live Kerala News. All Rights Reserved.