സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിഷേധം; ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നിയമസഭയില്‍ ഇന്നും വിട്ടിറങ്ങി; എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം രാവിലെ തന്നെ സഭ വിട്ടിറങ്ങുകയായിരുന്നു. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.  മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല .മെറിറ്റ് സീറ്റില്‍ ഫീസ് ഇളവ് നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്ന സൂചന വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ സമരം തുടരുമ്പോള്‍ നിയമസഭയില്‍ ഇരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് യുവ എംഎല്‍എമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ ഷാഫിയുടേയും ഹൈബി ഈഡന്റെയും നില വഷളായിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ ഇരുവര്‍ക്കും ഒപ്പമുണ്ട്. ഇന്ന് സ്വാശ്രയമാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പായി മാനേജ്‌മെന്റുകളും യോഗം ചേരുന്നുണ്ട്. എംഎല്‍എമാരായ ഹൈബി ഈഡന്റെയും ഷാഫി പറമ്പിലും ഏഴാം ദിവസവും നിരാഹാരം തുടരുകയാണ്. നില മോശമായിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും നിലപാടില്‍ ഉറച്ചു നിന്ന് സമരവുമായി മൂമ്പോട്ട് പോകുകയാണ്.

© 2024 Live Kerala News. All Rights Reserved.