വേണ്ടിവന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കും: പാക്ക് ഭീഷണി

ഇസ്!ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുടെ സ്വരമുയര്‍ത്തി പാക്കിസ്ഥാന്‍. വേണ്ടിവന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. ഇന്ത്യ പാക്കിസ്ഥാനില്‍ നിഴല്‍ യുദ്ധം നടത്തുവെന്ന ആരോപണത്തിനു പിന്നാലെയാണ് ഖൗജയുടെ പുതിയ ഭീഷണി.

ഇന്ത്യ പാക്ക് താലിബാന്‍ ഭീകരരെയും വിഘടനവാദികളെയും സഹായിക്കുന്നതിന്റെ തെളിവുകള്‍ പാക്കിസ്ഥാന്റെ കൈയ്യിലുണ്ട്. പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ വെറുതെ സൂക്ഷിക്കാനുള്ളതല്ല. വേണ്ടിവന്നാല്‍ അവ ഉപയോഗിക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ നിലനില്‍പിനായി വേണ്ടി വന്നാല്‍ അവ ഉപയോഗിക്കും. പാക്കിസ്ഥാന്റെ പ്രതിരോധസംവിധാനം ശക്തമാണെന്നും ആസിഫ് പറഞ്ഞു.

പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ളതാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 

© 2024 Live Kerala News. All Rights Reserved.